1964 · song 5
Karivala Vikkana
Credits
Lyrics
കരിവള വിക്കണ പെട്ടിക്കാരാ
കടം തരാമോ കുപ്പിവള
കണ്മഷി വേണം കമ്മല് വേണം
കറുത്ത ചീപ്പിന് വിലയെന്ത്
(കരിവള... )
മനസ്സിലിത്തിരി മധുവുണ്ട്
മധുരപ്പനിയുണ്ട്
കാതിലെപ്പോഴും പാട്ടുണ്ട്
കാണാന്‍ കൊതിയുണ്ട് (2)
ഓ ...(കരിവള... )
കടമിഴിയില്‍ സ്വപ്നവുമായി ...
കടമിഴിയില്‍ സ്വപ്നവുമായ് ഞാന്‍
കാത്തു കാത്തു കഴിക്കുമ്പോള്‍
ഞാനോര്‍ത്തു രാവു രസിക്കുമ്പോള്‍
(കടമിഴിയില്‍... )
ഇടയ്ക്ക് കിള്ളിയുണര്‍ത്താനെത്തും
മിടുക്കനല്ലേ നീ (2)
കുസൃതിക്കുടുക്കയല്ലേ നീ
(കരിവള... )
കാനേത്തിനു കൊണ്ടു വരേണം
കനകം പൂശിയ കുപ്പിവള (2)
മിഴിനീര്‍മണിമുത്ത് പതിച്ചൊരു
മാണിക്യ കുപ്പിവള - ഹോയ് (2)
കര്‍പ്പൂരക്കിനാക്കളുതിരും
കുളിരോലും പവിഴവള (2)
മഴവില്ലുകള്‍ ചായം ചേര്‍ക്കും
അഴകിന്റെ ചില്ലുവള (2)
അഴകോലും ചില്ലുവള...
കരിവള വിക്കണ പെട്ടിക്കാരാ
കടം തരാമോ കുപ്പിവള
കണ്മഷി വേണം കമ്മല് വേണം
കറുത്ത ചീപ്പിന് വിലയെന്ത്
Published by the catalogue editor. Rights remain with the original creators.
