2000 · song 2
Mizhiyevide
Credits
- Singer
-
Swarnalatha
- Lyricist
- S Ramesan Nair
- Composer
- D Sivaprasad
Lyrics
മിഴിയെവിടെ മനമവിടെ
ശ്രുതിയെവിടെ സ്വരമവിടെ
ഇരുളിലും നിൻറെ രൂപം
എൻ മിഴിയിലാകാശ താരം
സ്വയമുരുകും മെഴുതിരിയാൽ
അരികിലൊന്നു വരുമോ...
ഈ കണ്ണീർ കുടം നിൻ കാതങ്ങളിൽ
പദമിടറി ഇടറി വീണുടയുകയായ്...
(മിഴിയെവിടെ)
പാപങ്ങൾ തൻ തീചൂളയിൽ
പകലെരിഞ്ഞു തീർന്നു
പാൽത്തിങ്കളെ നിൻ കൈകളിൽ
പാഴ് വിലങ്ങു വീണു
ജീവൻറെ തീർത്ഥാടനം
മതിയാവില്ല ഗംഗാ ജലം
രാവിൻറെ അൾത്താരയിൽ
മതിയാവില്ല സങ്കീർത്തനം
ജനിമൃതിയിൽ തൻ തടവറയിൽ
പിഴയരുളി അവധിയുടെ ബലിമൃഗമായ് ഞാൻ..(മിഴിയെവിടെ)
ഏകാന്തമീ സ്വപ്നാടനം
എവിടെ എവിടെ അഭയം
കേഴുന്നൊരീ രാപ്പാടിയെ
തഴുകി അണയും ഉദയം
നേരിൻറെ പൊരുളല്ലയോ
ഇരുൾ ചൂടുന്നു ഈ രാവിലും
തേനിൻറെ അരുളില്ലയോ
ഇതൾ ചൂടുന്നൊരീ പൂവിലും
കനൽമഴ പൊഴിയും മുകിൽ
നിരകൾ തളിരെഴുതി അലയുടെ
നൊമ്പരമായ് ഞാൻ...
(മിഴിയെവിടെ)
Published by the catalogue editor. Rights remain with the original creators.