2000 · song 1

Manjala Moodiya

Credits

Singer
MG Sreekumar Swarnalatha
Lyricist
S Ramesan Nair
Composer
D Sivaprasad

Lyrics

(M)മഞ്ഞല മൂടിയ മകരപ്പാടം  മനസ്സുളുമ്പിയ വെള്ളരിയോടം  മാനത്തെ മാലാഖ നീ..... (F)കുഞ്ഞല പുണരും കായൽ തീരം  കൂവിയുണർത്തണ കുയിലിൻ നാദം  കൂടാരം തീർത്തില്ലേ നീ... (M)നമ്മൾ അന്നുകണ്ടൊരാ നീല നിലാവും പൊന്നിലഞ്ഞിയും പുഴയും വഴിയും  കുഞ്ഞുമുല്ലയും തങ്ങളിലിന്നും  സ്നേഹം മൊഴിഞ്ഞിടുന്നു.. (മഞ്ഞല )   (F)മ്മ് ഇന്നീ രാവിലിന്നും  നിന്നെ ഓർക്കും നേരമായി  തീരാത്ത കൊതിയോടെ  തിരി താഴും മിഴിയോടെ  ഏകാന്ത വിരഹം തളർന്നു.. (M)പ്രേമ ശില്പം പൂത്തു ചായും  കാലമായി  മാരന്റെ പുഴ നീന്തി മകരന്ത മൊഴി ചൂടി  മാറത്തു താനേ പദങ്ങൾ... (F)കളി ചിരികൾ കാറ്റത്തു വീണ  കരിമണികൾ പൂമുത്തുകൾ.. (M)കളി ചിരികൾ കാറ്റത്തു വീണ  കരിമണികൾ പൂമുത്തുകൾ.. ആരാരും കാണാത തേൻ മുത്തും  കവർന്നതാരോ...(മഞ്ഞല )   (F)ഇന്നീ ഈ രാഗ മന്ത്രം നിന്റെ കാതിൽ തേൻകണം  മോഹത്തിൻ ചിറകേറി  രാവിന്റെ കുഴലിൽനീ നീയെന്റെ അരികിൽ വരൂ.. (M)ഈ പ്രേമ ദീപം  തൊട്ടു കണ്ണിൽ വെയ്ക്കണേ  സ്നേഹത്തിൻ നറു തിങ്കൾ  വിരിയുന്നോരഴകോടെ നീയെന്റെ  ഹൃദയം കവർന്നു.. (F)ഈ മൊഴികൾ മധുരം പകർന്നു  തരുമഴവിൽ ഗാന്ധർവ്വമായ്  (M)ഇനി മൊഴികൾ മധുരം പകർന്നു  തരുമള നീ ഗാന്ധർവ്വമായ്  നാമൊന്നായി തീരുമ്പോൾ  താരങ്ങൾ മൊഴിഞ്ഞ തെന്തേ... (മഞ്ഞല )

Published by the catalogue editor. Rights remain with the original creators.