2000 · song 1
Anthi Chaayunna Nin Kavil Thadam
Credits
- Singer
-
MG Sreekumar
- Lyricist
- Yusufali Kecheri
- Composer
- Natesh Shankar
Lyrics
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
കൊണ്ടൽ മേയുന്ന നിന്റെ കൈശികം
കണ്ടു മയിലായ് മദിച്ചു ഞാൻ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
ആ പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹേയ്
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
നിന്റെ ലോചനത്തിന്റെ സീമയിൽ
നീലവിൺകുട നിവർന്നതോ
നിത്യനിവൃതി വിടർന്നു വന്നതോ
നീലസാഗരമലിഞ്ഞതോ
പറയു നീ സുന്ദരീ
പരമചേതോഹരീ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹ
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
രാഗവിഭ്രമം ചേർന്ന ചുണ്ടിണയിൽ
മൂകഗന്ധർവ്വ ഗാനമോ
പത്മതീർത്ഥം അഴകോടുണർന്നതോ
പാൽനിലാവലയുറഞ്ഞതോ
പറയൂ നീ കണ്മണീ
പർവ്വശശിശോഭിനീ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹാ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
കൊണ്ടൽ മേയുന്ന നിന്റെ കൈശികം
കണ്ടു മയിലായ് മദിച്ചു ഞാൻ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
ആ പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹേയ്
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
Published by the catalogue editor. Rights remain with the original creators.