2000 · song 7
Onnu Thottene Ninne [D]
Credits
- Singer
-
KS Chithra
MG Sreekumar
- Lyricist
-
Gireesh Puthenchery
- Composer
- Bharadhwaj
Lyrics
ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ
ഒന്നു തൊട്ടേനേ.....നിന്നെ തൊട്ടേനേ
തൊട്ടുകണ്ണിൽ വച്ചു കൂടെപോന്നേനേ (2)
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ്....കാതിൽ മുത്തവേ...
(ഒന്നുതോട്ടേനേ..........പോന്നേനേ)
ഒരിക്കലീറനാം ലാവോലും രാവത്ത്
മിനുങ്ങും മിന്നലായ് നിന്നിൽ ഞാൻ മിന്നീല്ലേ
മണലാഴി കാറ്റിൽ മെല്ലെ പമ്മി പമ്മി പാറും നേരം
മുകിലായ് നീ എന്നെ പുൽകീല്ലേ
കണ്ണാടിത്തൂവൽത്തുമ്പിൽ വേനൽ നാളം പൊള്ളും നേരം
കവിളോരം മുത്തം തന്നീലേ...
ആ....മാഞ്ഞുപോകുമീ മഞ്ഞഴകും
തോർന്നു തീരുമീ പൊൻവെയിലും
തെന്നലാടുമീ ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ്....കാതിൽ മുത്തവേ
(ഒന്നുതോട്ടേനേ..........പോന്നേനേ)
ഒരിയ്ക്കൽ നീയെന്റെ തേരോടും തീരത്ത്
തണുത്ത വാക്കിന്റെ താലിപ്പൂ മൂടീല്ലേ
പിരിയാനും വയ്യാതേതോ മോഹത്തെല്ലെൻ മാറിൽപ്പറ്റി
തളരാതെ താളം തുള്ളുന്നൂ......
ഒരു വാക്കും മിണ്ടാതേതോ മാടപ്രാവിൻ നെഞ്ചിൻക്കൂട്ടിൽ
അഴകേഴും വീശിപ്പാറുന്നു
ആ....കാൽച്ചിലമ്പിലെ മുത്തഴകും
കൺ തിളങ്ങുമീ മയ്യഴകും
ചെമ്പനീരിതൾ ചില്ലൊളിയും
ചൈത്ര രാത്രിതൻ പാഴ്മഴയും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ്....കാതിൽ മുത്തവേ.... (പല്ലവി)
Published by the catalogue editor. Rights remain with the original creators.