2000 · song 8

Shaantha Gambheeranaam

From Shaantham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Kaithapram

Lyrics

ആ.... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര്‍ രുദ്രാക്ഷമാലയായ്‌ തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ പാപമാണിന്നെന്റെ പിന്‍വിളക്ക് അപരാധമാണെന്റെ ധാര ശാപം കൂവളപ്പൂക്കള്‍... ശാപം കൂവളപ്പൂക്കള്‍ ആത്മരോദനങ്ങള്‍ സ്നേഹ- പഞ്ചാക്ഷരം ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ താണ്ഡവം കൊണ്ടെന്റെ തുടിയുണര്‍ത്തൂ കണ്‍തുറക്കൂ.. ശോകം ഭസ്മമാക്കൂ തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍... തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍ എന്നെ ശുദ്ധനാക്കൂ  ജന്മമോക്ഷമേകൂ ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര്‍ രുദ്രാക്ഷമാലയായ്‌ ±തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ

Published by the catalogue editor. Rights remain with the original creators.