Omanakuttan poster

1964 · song 6

Kuppivalakkaikalil

Credits

Singer
AP Komala Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കുപ്പിവള കൈകളിൽ മൈലാഞ്ചി- യണിയുന്ന പെണ്ണേ കുട്ടനാടൻ പെണ്ണേ നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ച് നാണിച്ച് നിൽക്കും നീ (കുപ്പിവള..) ആ...  കള്ളച്ചിരിയുമായ് കല്യാണ രാത്രിയിൽ കള്ളനവൻ വന്നു കതകിൽ മുട്ടുമ്പോൾ കാൽ‌വിരൽ കൊണ്ട് കളം വരച്ചുംകൊണ്ട് കാണാത്ത ഭാവത്തിൽ നിൽക്കും നീ (കള്ളച്ചിരി... ) കുപ്പിവള കൈകളിൽ മൈലാഞ്ചി- യണിയുന്ന പെണ്ണേ കുട്ടനാടൻ പെണ്ണേ നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ച് നാണിച്ച് നിൽക്കും നീ ആ...  നെഞ്ചിൽ കൊതിയുമായ്  കൊഞ്ചും മൊഴിയുമായ് നിന്നെയവൻ കുളിരു കൊണ്ടു മൂടുമ്പോൾ ആശിച്ചതൊക്കെ നിനക്കവൻ നൽകുമ്പോൾ ആകെ തളർന്നു മയങ്ങും നീ (നെഞ്ചിൽ...) കുപ്പിവള കൈകളിൽ മൈലാഞ്ചി- യണിയുന്ന പെണ്ണേ കുട്ടനാടൻ പെണ്ണേ നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ച് നാണിച്ച് നിൽക്കും നീ പൊന്നിൻ കണിയുമായ് ഇനിയത്തെ മേടത്തിൽ നിന്നരികിൽ വിഷുക്കാലമെത്തുമ്പോൾ (2) പൂവണി തൊട്ടിലിലൊരോമന കുഞ്ഞിനെ വാവാവോ പാടിയുറക്കും നീ (2) കുപ്പിവള കൈകളിൽ മൈലാഞ്ചി- യണിയുന്ന പെണ്ണേ കുട്ടനാടൻ പെണ്ണേ നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ച് നാണിച്ച് നിൽക്കും നീ

Published by the catalogue editor. Rights remain with the original creators.