2000 · song 1
Ambilipooppennium
Credits
- Singer
-
Suresh Gopi
- Lyricist
-
Kaithapram
- Composer
-
M Jayachandran
Lyrics
അമ്പിളിപ്പൂപ്പെണ്ണിനും ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട് ഹോയ്...
മാറോളം നീളും മണിയാരം വേണം
മാലേയ പൊൻകുറിയും...
നാളത്തെ വേളിക്ക് മോളൊരുങ്ങ്....
അമ്പിളിപ്പൂപ്പെണ്ണിനും ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട് ഹോയ്...
മാറോളം നീളും മണിയാരം വേണം
മാലേയ പൊൻകുറിയും...
നാളത്തെ വേളിക്ക് മോളൊരുങ്ങ്....
നീൾമിഴിയിൽ നിൻ നീൾമിഴിയിൽ
നീലാഞ്ജനം നനഞ്ഞൂ...
പൂവിരലിൽ നിൻ പൂവിരലിൽ
പൊൻ മോതിരം വിരിഞ്ഞൂ...
കനകനിലാവിൻ കാണാ കാൽത്തളയിളകി
കാർനിറമുടിയിൽ കടലിൻ പൂന്തിരയിളകി
നിനക്കായെൻ സ്വപ്നങ്ങൾ മയിൽപ്പീലി നീർത്തുന്നു
അമ്പിളിപ്പൂ ... കുഞ്ഞമ്പിളിപ്പൂ...
പൊന്നമ്പിളിപ്പൂ ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട് ഹോയ്...
മാറോളം നീളും മണിയാരം വേണം
മാലേയ പൊൻകുറിയും...
നാളത്തെ വേളിക്ക് മോളൊരുങ്ങ്....
തേൻമൊഴിയിൽ നിൻ തേൻമൊഴിയിൽ
പൊൻവീണ മണിഞ്ഞുണർന്നു...
യാമിനിയിൽ ഈ യാമിനിയിൽ
നിൻ പാട്ടിന്നിതൾ പൊഴിഞ്ഞു...
നിന്റെ കിനാവാം വെള്ളിപ്രാവുകൾ കുറുകി
ഒന്നു തലോടാൻ ഞാനെൻ കൈവിരൽ നീട്ടി
നിനക്കായെൻ ജന്മത്തിൻ മഴക്കൂടൊരുങ്ങുന്നു
അമ്പിളിപ്പൂ.... കുഞ്ഞമ്പിളിപ്പൂ....
പൊന്നമ്പിളിപ്പൂ ആതിരപൂങ്കുരുവിക്കും
അന്തിക്കു നീരാട്ട് ഹോയ്...
മാറോളം നീളും മണിയാരം വേണം
മാലേയ പൊൻകുറിയും...
നാളത്തെ വേളിക്ക് മോളൊരുങ്ങ്....
Published by the catalogue editor. Rights remain with the original creators.