2000 · song 8

Pranayakavithakal Lahari Pakarum

Credits

Singer
Mohan Sithara
Lyricist
S Ramesan Nair
Composer
Mohan Sithara

Lyrics

താന തന്നന്ന തന്നിന്ന താനൈ.. താന തന്നന്ന തന്നിന്ന താനൈ .. പ്രണയകവിതകൾ ലഹരി പകരും പ്രമദ വനികയിൽ കുളിര് നിറയും ഹൃദയ ലതികകൾ തളിരിലുലയും മദനശിലകളിൽ മഞ്ഞു പൊതിയും മിഴികളും മിഴികളും ഇടയുന്ന നേരം മോഴികളിലോതുങ്ങില്ല ഹൃദയവികാരം തിരകളും തിരകളും പുണരുന്ന നേരം വിരിമണലൊരുക്കുന്നു മൃദുവികാരം നിറയുന്നു പതയുന്നു വൈൻ ഗ്ലാസുകൾ താനാനീ ..താനേ .. പ്രണയകവിതകൾ ലഹരി പകരും പ്രമദ വനികയിൽ കുളിര് നിറയും ഹൃദയ ലതികകൾ തളിരിലുലയും മദനശിലകളിൽ മഞ്ഞു പൊതിയും ആ..ആ ആദവും ഹവ്വയും ഒരു കൂട്ട് റോമിയോ ജൂലിയറ്റ് ഒരു കൂട്ട് ..ആ ..നാ .. (2) മജ്നു ലൈലയും ഒരു കൂട്ട് മാരന്റെ പന്തലിൽ കൊടിയേറ്റ് പ്രണയമഴയിൽ നനയുമിണകൾ പ്രണയമഴയിൽ നനയുമിണകൾ പുളകമണിയും പുതിയ കഥകൾ ഭൂമിയെ പൂകൊണ്ട് മൂടുന്ന നേരം നീയെന്നെ പൊതിയുന്ന മധുര വസന്തം (2 ) പ്രണയകവിതകൾ ലഹരി പകരും  ഓ പ്രമദ വനികയിൽ കുളിര് നിറയും ഹൃദയ ലതികകൾ തളിരിലുലയും ഓ മദനശിലകളിൽ മഞ്ഞു പൊതിയും നാനീനാ നാനീന നാനീനാ നാനീന മണ്ണിനും പെണ്ണിനും പതിനേഴ്‌ മാനിന്റെ കണ്ണിനും പതിനേഴ്‌ ..ആ (2) മയിലിനും കുയിലിനും പതിനേഴ്‌ മനസ്സിന് പ്രായം പതിനേഴ്‌ വളകളിളകും കിളികൾ പാടും വളകളിളകും കിളികൾ പാടും വരനും വധുവും വലയിൽ വീഴും മാനത്തെ വിളക്കിലെ പോൻതിരി താഴും മാനത്ത് പറക്കാനെ പതപതഞ്ഞാടും (2) (പ്രണയകവിതകൾ ലഹരി )

Published by the catalogue editor. Rights remain with the original creators.