2000 · song 5

Chellam Chellam Manjadi

Credits

Singer
KJ Yesudas KS Chithra
Lyricist
S Ramesan Nair
Composer
Mohan Sithara

Lyrics

ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ ആ .. ആ ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ വല്ലം വല്ലം നാടോടി നാടുകുലുക്കും പഞ്ചാരി പുഞ്ചിരി വലയില്‍ വീഴാന്‍ കൊഞ്ചോ കരിമീനോ ഇടനാഴിപ്പാതി നിനക്കല്ലേ ഈ നാട്ടുമഴയുടെ കുളിരല്ലേ ലൗലീ.. ഓ..സ്വീറ്റീ ഓ... ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ പ്രായം പതിനേഴായാല്‍ പാതിയിളക്കം നിന്‍ പാദം മണ്ണില്‍ തൊട്ടാല്‍ ഭൂവിന് മുത്തം (2) തെന്നലിലേറിപ്പോകാം വിണ്ണിലൊരൂഞ്ഞാലാടാം തെക്കുവടക്കും കൂടാം തേരും കുതിരേം നേടാം എല്ലാം എല്ലാം നമുക്കല്ലേ ഇന്നീ ഓടക്കണ്ടില്‍ ചൂളം കുത്താം കോടക്കാറ്റില്‍ കൂന്തല്‍ ചീകാം മേടക്കാലം വേളിക്കാലം ഈണപ്പാട്ടിന്‍ തോണിക്കാലം ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ റ്റ്വിങ്കിള്‍ സ്റ്റാറും നീയും റ്റ്വിന്‍സ്സാകുന്നു നീ നെഞ്ചില്‍ ചായുമ്പോള്‍ ഞാന്‍ പ്രിൻസ്സെസ്സാകുന്നു ഹേ ഹേ ഹേ റ്റ്വിങ്കിള്‍ സ്റ്റാറും നീയും റ്റ്വിന്‍സ്സാകുന്നു നീ നെഞ്ചില്‍ ചായുമ്പോള്‍ ഞാന്‍ പ്രിന്‍സ്സാകുന്നു ഇന്റെര്‍നെറ്റില്‍ കേറാം ഇക്കിളിനാദം കേള്‍ക്കാം മാനസമൈനകള്‍ നീന്തും ചാനലില്‍ നീരാടാം വിണ്ണിന്‍ വാതില്‍ തുറന്നില്ലേ ആരോ മായക്കൊമ്പത്തൂഞ്ഞാലിട്ടു മാരിപ്രാവേ നീയും പോരൂ മഞ്ഞും മഴയും വെയിലും പോകും ഒന്നായ് തീരും നമ്മള്‍ മാത്രം വല്ലം വല്ലം നാടോടി നാടുകുലുക്കും പഞ്ചാരി പുഞ്ചിരി വലയില്‍ വീഴാന്‍ കൊഞ്ചോ കരിമീനോ ചെല്ലം ചെല്ലം മഞ്ചാടി വല്ലം വല്ലം വായാടി കൊഞ്ചിക്കുഴയാനാരും തഞ്ചം കണ്ടില്ലേ ഇടനാഴിപ്പാതി നിനക്കല്ലേ ഈ നാട്ടുമഴയുടെ കുളിരല്ലേ ലൗലീ.. ഓ..സ്വീറ്റീ ഓ...

Published by the catalogue editor. Rights remain with the original creators.