Omanakuttan poster

1964 · song 3

Ashtamirohini Raathriyil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

അഷ്ടമിരോഹിണി രാത്രിയിൽ അമ്പല മുറ്റത്ത് നിൽക്കുമ്പോൾ ആലു വിളക്കിന്റെ നീല വെളിച്ചത്തിൽ അന്നു ഞാനാദ്യമായ്‌ കണ്ടു - ഈ മുഖം അന്നു ഞാനാദ്യമായ്‌ കണ്ടു ചുറ്റും പ്രദക്ഷിണ വീഥിയിൽ ആ...  അങ്ങയെ ചുറ്റി നടന്നൊരെൻ മോഹം (2) ഓരോ ദിവസവും പൂത്തു തളിർക്കുന്നു കോരിത്തരിക്കുന്നു ദേഹം (2) ഹാ ഹായ്ഹായ്...ആ...  (അഷ്ടമി... ) ഒന്നല്ലൊരായിരം നാളുകൾ ഇങ്ങനെ ഓമൽ പ്രതീക്ഷകളോടേ കണ്ണൻ വരും വരെ കാത്തിരുന്നീടുമീ - വൃന്ദാവനത്തിലെ രാധ ഹാ ഹായ്ഹായ്...ആ...  (അഷ്ടമി... )

Published by the catalogue editor. Rights remain with the original creators.