Manavaatti poster

1964 · song 8

Parakkum Thalikayil

From Manavaatti

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പറക്കും തളികയിൽ പാതിരാത്തളികയിൽ പണ്ടൊരു രാജകുമാരൻ അറബിക്കഥയിലെ ആകാശക്കോട്ടയിലെ അൽഭുതവിളക്കിനു പോയീ (പറക്കും.. ) തങ്കനിലാവിന്നരമനയിൽ താരാകുമാരിയുമായി (2) ആടിയും പാടിയും മോതിരം മാറിയും ആയിരം രാവുകൾ കടന്നുപോയീ വേഗം കടന്നു പോയീ (പറക്കും... ) താഴെയൊരോമന മൺകുടിലിൽ ഒരു തകരവിളക്കിന്നരികിൽ താലത്തിൽ മിഴിനീർപ്പൂക്കളുമായൊരു താമരപ്പെണ്ണവനെ കാത്തിരുന്നൂ അവൾ കാത്തിരുന്നൂ (പറക്കും... ) മധുവിധുരാവിൽ മല൪വനിയിൽ മായാവിമാനവുമേറി താരകപ്പെണ്ണുമായ് പാടിയുമാടിയും താമരപ്പെണ്ണിനെ മറന്നുപോയീ അവൻ മറന്നുപോയീ ( പറക്കും... )

Published by the catalogue editor. Rights remain with the original creators.