Manavaatti poster

1964 · song 7

Neelavarnakkanpeelikal

From Manavaatti

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

നീലവർണ്ണക്കൺ പീലികൾ നനഞ്ഞു പോയോ കരഞ്ഞുപോയോ പൂത്തു വന്ന പുഞ്ചിരിപ്പൂ ഇത്രവേഗം ഇത്രവേഗം പൊഴിഞ്ഞുപോയോ ( നീലവർണ്ണ) സ്വപ്നത്തിൻ സ്വർണ്ണനൂലിൽ നെയ്തു നെയ്തു നെയ്തെടുത്ത പട്ടുതൂവാലയിതാ ചുടു കണ്ണുനീർത്തുള്ളിയാൽ ഒരുനാളും മായാത്ത അടയാളം കുത്തിയല്ലോ ഞാനതിലൊ- രടയാളം കുത്തിയല്ലോ (നീലവർണ്ണ) ഒറ്റയ്ക്കു കാത്തിരിക്കും കോർത്തു കോർത്തു കോർത്തെടുത്ത കൊച്ചുപൂമാലയുമായ് ഒരു വർണ്ണത്തുമ്പിയായ് ഒരു കുളിർ തെന്നലായ് ഒരു രാത്രിയെത്തുമല്ലോ - ഞാനരികിൽ ഒരു രാത്രിയെത്തുമല്ലോ ( നീലവർണ്ണ)

Published by the catalogue editor. Rights remain with the original creators.