2000 · song 7
Manjin Mutheduthu (F)
Credits
- Singer
-
Sujatha Mohan
- Lyricist
-
Gireesh Puthenchery
- Composer
-
MG Radhakrishnan
Lyrics
മഞ്ഞിൻ മുത്തെടുത്തു
കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
തങ്കത്തോടയിട്ട്
തിങ്കൾ പൊട്ട്തൊട്ടു
നിന്നുവോ മുളംകാടോരം
രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ്
വാർമുടിച്ചുരുൾ മെടഞ്ഞിടാൻ
മെല്ലെ മെല്ലെ ഞാൻ
ഉമ്മ വയ്ക്കവേ
മെയ്യുലഞ്ഞുവോ താഴമ്പൂവേ
മഞ്ഞിൻ മുത്തെടുത്തു
കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
മാനത്തെ മണൽപ്പുറത്ത്
തൂവെണ്ണിലാവ് രാമച്ചക്കുട നിവർത്തി
നിൻ കണ്ണിൽ കൊളുത്തിവക്കാൻ
വെൺതാരകം
വെള്ളോട്ടിൻ വിളിക്കൊരുക്കി
ഞാവൽപൂമരങ്ങൾ മാറിൽ
നാണം പൊതിഞ്ഞൊരുക്കി
കാണാത്തേൻമൊഴികൾ കാറ്റിൽ
ഈണം മൊഴിഞ്ഞുണർത്തി
ആതിരക്കുന്നിലെ സന്ധ്യയല്ലേ
വാരിളം ചുണ്ടിലെ ചോപ്പ് തന്നൂ
കോടിപ്പാവും പീലിപ്പൂവും
വാങ്ങാൻ നീ വരില്ലേ ഹായ് ഹായ്
മഞ്ഞിൻ മുത്തെടുത്തു
കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
നേരത്തൊരുങ്ങിയിട്ടും
ഞാൻ കേട്ടതില്ലാ
നീ പാടും വസന്തരാഗം
രാവേറെ കഴിഞ്ഞതല്ലേ
എൻ നെഞ്ചിലെ
രാപ്പാടിയുറങ്ങിയില്ലേ
മേലേപ്പൂവരമ്പിൽ ആരോ
മാമ്പൂവള കിലുക്കി
ഏതോ രാക്കടമ്പിൻ കൊമ്പിൽ
മാനം മഴ കുടഞ്ഞൂ
ചാമരം വീശുവാൻ വന്ന കാറ്റേ
എന്റെയീ മുത്തിനെ മുത്തിടല്ലേ
മാരിക്കാറിൻ തേരിൽ പോരാൻ
എന്തേ നീ വരില്ലേ ഹായ് ഹായ്
മഞ്ഞിൻ മുത്തെടുത്തു
കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
തങ്കത്തോടയിട്ട്
തിങ്കൾ പൊട്ട്തൊട്ടു
നിന്നുവോ മുളംകാടോരം
രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ്
വാർമുടിച്ചുരുൾ മെടഞ്ഞിടാൻ
മെല്ലെ മെല്ലെ ഞാൻ
ഉമ്മ വയ്ക്കവേ
മെയ്യുലഞ്ഞുവോ താഴമ്പൂവേ
മഞ്ഞിൻ മുത്തെടുത്തു
കാതിൽ കമ്മലിട്ട്
വന്നുവോ നിലാപ്പൂക്കാലം
Published by the catalogue editor. Rights remain with the original creators.