Millennium Stars poster

2000 · song 5

Parayaan Njaan Marannu

Credits

Singer
KJ Yesudas Hariharan
Lyricist
Gireesh Puthenchery Tahir Faraz Recardo Barrantes
Composer
Vidyasagar

Lyrics

പറയാൻ ഞാൻ മറന്നൂ സഖീ പറയാൻ ഞാൻ മറന്നൂ എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..) രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..) താമരവിരലിനാൽ മെല്ലെ നീ തൊട്ടിട്ടും ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും മാറിലെ മണുമുത്തു നീട്ടിയിട്ടും എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..) ---------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.