Manavaatti poster

1964 · song 1

Ashtamudikkaayalile

From Manavaatti

Credits

Singer
KJ Yesudas P Leela
Lyricist
Vayalar
Composer
G Devarajan

Lyrics

അഷ്ടമുടിക്കായലിലെ  അന്നനടത്തോണിയിലെ  ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ  എന്നെ നിനക്കിഷ്ടമാണോ  ഇഷ്ടമാണോ (അഷ്ടമുടി... ) ഓളങ്ങള്‍ ഓടിവരും നേരം  വാരിപ്പുണരുന്നു തീരം വാരി വാരി വാരിപ്പുണരുന്നു തീരം  മോഹങ്ങള്‍ തേടിവരും നേരം  ദാഹിച്ചു നില്‍ക്കുന്നു മാനസം  എന്‍ മനസ്സിലും നിന്‍ മനസ്സിലും  ഇന്നാണല്ലോ പൂക്കാലം  പൊന്നു പൂക്കാലം (അഷ്ടമുടി... ) ഗാനങ്ങള്‍ മൂളിവരും കാറ്റേ  മാറോടണയ്ക്കുന്നു മാനം - നിന്നെ  മാറോടണയ്ക്കുന്നു മാനം  കൂടെത്തുഴഞ്ഞു വരും നേരം  കോരിത്തരിയ്ക്കുന്നു ജീവിതം  എന്‍ കിനാവിലും നിന്‍ കിനാവിലും  ഒന്നാണല്ലോ സംഗീതം  പ്രേമസംഗീതം അഷ്ടമുടിക്കായലിലെ  അന്നനടത്തോണിയിലെ  ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ  എന്നെ നിനക്കിഷ്ടമാണോ  ഇഷ്ടമാണോ ആ...ആ...ആ...

Published by the catalogue editor. Rights remain with the original creators.