1964 · song 11

Virunnu Varum

Credits

Singer
P Leela Uthaman
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

വിരുന്നു വരും വിരുന്നു വരും പത്താം മാസത്തില്‍  പത്താം മാസത്തില്‍  അത് വിരുന്നുകാരനോ - അതോ വിരുന്നുകാരിയോ (വിരുന്നു... ) പറന്നു വരും വിണ്ണില്‍ നിന്നൊരു  പൈങ്കിളി പോലെ  പറന്നു വരും വിണ്ണില്‍ നിന്നൊരു  പൈങ്കിളി പോലെ  പൈങ്കിളി പോലെ  (വിരുന്നു... ) കരഞ്ഞുകൊണ്ട്‌ കണ്ണ് തുറക്കും കണ്മണിയെ കാണുമ്പോള്‍  കരഞ്ഞുകൊണ്ട്‌ കണ്ണ് തുറക്കും കണ്മണിയെ കാണുമ്പോള്‍  കരളിന്നുള്ളില്‍ കാതിനുള്ളില്‍  തേന്മഴ ചൊരിയും - എന്റെ കരളിന്നുള്ളില്‍ കാതിനുള്ളില്‍  തേന്മഴ ചൊരിയും  തേന്മഴ ചൊരിയും  (വിരുന്നു...  ) പറന്നു വരും പൈങ്കിളി തന്‍  പവിഴച്ചുണ്ടില്‍ നല്‍കുവാന്‍  പഞ്ചാര ഉമ്മകള്‍ ഞാന്‍  ചേര്‍ത്ത് വച്ചീടും  പറന്നു വരും പൈങ്കിളി തന്‍  പവിഴച്ചുണ്ടില്‍ നല്‍കുവാന്‍  പഞ്ചാര ഉമ്മകള്‍ ഞാന്‍  ചേര്‍ത്ത് വച്ചീടും - അവനെ  പാടാത്ത പാട്ടു പാടി ഞാന്‍ ഉറക്കീടും  പാടാത്ത പാട്ടു പാടി ഞാന്‍ ഉറക്കീടും  പൊന്‍കിനാവിന്‍ പൊന്നു കൊണ്ടൊരു  തൊട്ടില് കെട്ടേണം പൊന്‍ കിനാവിന്‍ പൊന്നു കൊണ്ടൊരു  തൊട്ടില് കെട്ടേണം - ചുറ്റും  എന്‍ കരളും നിന്‍ കരളും കാവലിരിക്കേണം കാവലിരിക്കേണം  (വിരുന്നു...  )

Published by the catalogue editor. Rights remain with the original creators.