1964 · song 10

Velukkumbol

Credits

Singer
AP Komala
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

വെളുക്കുമ്പം കുളിക്കുവാന്‍  പോകുന്ന വഴിവക്കിൽ വേലിക്കല്‍ നിന്നവനേ - കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും  കൊണ്ടെന്നോടു  കിന്നാരം പറഞ്ഞവനേ - എന്നോട് കിന്നാരം പറഞ്ഞവനേ (വെളുക്കുമ്പോ.... ) കളിവാക്കു പറഞ്ഞാലും  കാരിയം പറഞ്ഞാലും  കാതിനു മധുവാണ് (2 - ഇന്ന് കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും കരളിനു കുളിരാണ് -എന്റെ  കരളിനു കുളിരാണ് ഒരുമിച്ചു കളിച്ചതും  ഒരുമിച്ചു വളര്‍ന്നതും  ഒരുത്തനുമറിയില്ലാ (2) - എന്നാലും ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം അരളിപ്പൂമരച്ചോട്ടില്‍  ആറ്റിലെ മണലിനാല്‍ കളിപ്പുര വെച്ചില്ലേ (2) - പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍ ബിരിയാണി വെച്ചില്ലേ - നമ്മളു ബിരിയാണി വെച്ചില്ലേ (വെളുക്കുമ്പോ.... ) കളിയാടും സമയത്തു മറ്റാരും കാണാതെ കാനേത്തു കഴിച്ചില്ലേ - എന്നെ കാനേത്തു കഴിച്ചില്ലേ (2) - ചെറു പുതുക്കപ്പെണ്ണുങ്ങൾ വന്നു പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു പതക്കങ്ങളണിയിച്ചില്ലേ - എന്നെ പതക്കങ്ങളണിയിച്ചില്ലേ വെളുക്കുമ്പം കുളിക്കുവാന്‍  പോകുന്ന വഴിവക്കിൽ വേലിക്കല്‍ നിന്നവനേ - കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും  കൊണ്ടെന്നോടു  കിന്നാരം പറഞ്ഞവനേ - എന്നോട് കിന്നാരം പറഞ്ഞവനേ

Published by the catalogue editor. Rights remain with the original creators.