2000 · song 5

Prabhaathathile

Credits

Singer
KJ Yesudas KS Chithra
Lyricist
Yusufali Kecheri
Composer
Vidyasagar

Lyrics

പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീയകന്നു നിന്നു  മധ്യാഹ്ന നിഴലുപോലെ പിന്നെ നീ അടുത്തു വന്നു നമ്മളൊന്നായ്‌ ചേര്‍ന്നു  പ്രദോഷത്തിലെ നിഴലു പോലെ ദൂരെ ഇരുളില്‍ മായല്ലേ  ഓമലാളേ ഇനിയെന്‍ ഓമലാളേ ഇനിയെന്‍ ഓമലാളേ നീണ്ട വനവാസം കഴിഞ്ഞു വീണ്ടും ഉഷസ്സുതെളിഞ്ഞു  കൊഴിഞ്ഞ പീലികള്‍ പെറുക്കി ഞാനിനി തുടരുമീ സഹയാത്ര തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി തരള തംബുരു മീട്ടാന്‍  കദനമൊഴുകും ഹൃദയമിനി നാം കവന സുന്ദരമാക്കാം കവന സുന്ദരമാക്കാം  പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീയകന്നു നിന്നു  കാത്തു കാത്തീ മരുവിലിന്നീ വേനല്‍ മഴയും വന്നു  പ്രാണ നാദം വേണുവാക്കി പാട്ടു പാടിത്തന്നു  ഭാവപുഷ്ക്കലലോചനങ്ങള്‍ നല്ല ദീപികയേന്തീ  നിഷിദ നിശയിലെ ഇരുളു നീക്കി  കളഭ കൌമുദി ചാര്‍ത്തീ (2) (പ്രഭാതത്തിലെ...)

Published by the catalogue editor. Rights remain with the original creators.