1964 · song 4

Oru Kotta

Credits

Singer
LR Eeswari Chorus
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ  മേനി നിറയെ കരയല്ലേ ഖല്‍ബിന്‍ മണിയേ  കല്‍ക്കണ്ടക്കനിയല്ലേ (ഒരുകൊട്ട..) അരിമുല്ല പൂവളപ്പിലു  പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ (2) അഴകിന്റേ പൂന്തോപ്പിലാടാന്‍  വന്നൊരു മയിലല്ലേ (2) (അരിമുല്ല... ) കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോല (2) മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍  മാങ്ങാത്താലി മണിത്താലി (2) (ഒരുകൊട്ട...) മുത്തഴകുള്ളൊരു മേനിയിലെല്ലാം  മുത്തിമണക്കാനത്തറുവേണം (2) തേന്മഴചൊരിയും ചിരികേട്ടീടാന്‍ മാന്മിഴിയിങ്കലു മയ്യെഴുതേണം (2) (ഒരുകൊട്ട.. .)

Published by the catalogue editor. Rights remain with the original creators.