Ival Draupadi poster

2000 · song 7

Thaliridum

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
Rajamani

Lyrics

തളിരിടും പൂഞ്ചിറകുമായ്  ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ  ചെറുവെൺപിറാവുകളേ കുറുകിയേതോ കഥമൊഴിഞ്ഞും  പാട്ടു മൂളിയുമിന്നലെ സ്വയമലിഞ്ഞും ലയമറിഞ്ഞും നിങ്ങളീവഴി പാറവേ ആളുമീ എരിതീയിലീ  ചിറകാകെ നീറിയെന്നോ തളിരിടും പൂഞ്ചിറകുമായ്  ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ  ചെറുവെൺപിറാവുകളേ.. നൂറു നൂറു പ്രതീക്ഷകള്‍ ചുടുവേനലേല്‍ക്കും വേളയില്‍ ഉരുകിവീഴും കണ്ണുനീരാല്‍  ഇളകി നൊമ്പരസാഗരം പുണ്യങ്ങളതേടും ജന്മങ്ങളെല്ലാം  മണ്ണില്‍ വീണടിഞ്ഞൂ തളിരിടും പൂഞ്ചിറകുമായ്  ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ  ചെറുവെൺപിറാവുകളേ... ആര്‍ദ്രയാമൊരു സന്ധ്യയില്‍  പകല്‍ മായുമേതോ വേളയില്‍ അകലെയെങ്ങോ തെളിയുമെന്നോ സ്നേഹസാന്ത്വന ദീപകം ശ്യാമാന്ധകാരം മൂടുന്ന നെഞ്ചിൽ നാളമായ് വിടരാൻ തളിരിടും പൂഞ്ചിറകുമായ്  ദൂരെ വാനവീഥികളില്‍ കതിരിടും തിന തേടുമീ  ചെറുവെൺപിറാവുകളേ...

Published by the catalogue editor. Rights remain with the original creators.