1964 · song 1

Innente Karalile

Credits

Singer
P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു  പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു  പഞ്ചാരപ്പനംതത്ത പറന്നു വന്നു  (ഇന്നെന്റെ...  ) പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല  ഓടക്കുഴലും കൊണ്ടോടിവന്നു (2) - എന്നെ  തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (2) (ഇന്നെന്റെ...  ) പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍  തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (2) - എന്റെ  തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു  കതിരൊക്കെ കിളി തിന്നാല്‍  പതിരൊക്കെ ഞാന്‍ തിന്നാല്‍  മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (2) - അതു മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു  പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു  പഞ്ചാരപ്പനംതത്ത പറന്നു വന്നു

Published by the catalogue editor. Rights remain with the original creators.