Darling Darling poster

2000 · song 8

Pranaya Sowgandhikangal [D]

Credits

Singer
KS Chithra Santhosh Keshav
Lyricist
S Ramesan Nair
Composer
Ouseppachan

Lyrics

പ്രണയസൗഗന്ധികങ്ങൾ  ഇതൾ വിരിഞ്ഞ കാലം ഹൃദയ സങ്കീർത്തനങ്ങൾ  ശ്രുതി പകർന്ന കാലം അറിയാതെ നിന്നെ അറിയുമ്പോൾ അനുരാഗമെന്നുമൊഴിയുമ്പോൾ അകലങ്ങൾ പോലും അരികേ പ്രണയസൗഗന്ധികങ്ങൾ  ഇതൾ വിരിഞ്ഞ കാലം മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ മിഥുന നിശാഗതബിംബം ഒരു ഹംസ ഗാനമകലേ ചെവിയോർക്കും ഇന്ദ്രലതികേ കാർമുകിൽത്തുമ്പി നിൻ  അരികിൽ വരും കളഭനിലാവിൻ കതിർമഴ പൊഴിയും പ്രണയസൗഗന്ധികങ്ങൾ  ഇതൾ വിരിഞ്ഞ കാലം കാണാക്കുയിലേ നിനക്ക് മൂളാൻ കവിത കുറിയ്ക്കുവതാരോ നിറനീലദീപ മിഴികൾ കളിത്താമരയ്ക്കു സഖികൾ ആ മിഴിത്തുമ്പിലെൻ കാമനകൾ അലയുകയാണീ അഞ്ജനമെഴുതാൻ പ്രണയസൗഗന്ധികങ്ങൾ  ഇതൾ വിരിഞ്ഞ കാലം ഹൃദയ സങ്കീർത്തനങ്ങൾ  ശ്രുതി പകർന്ന കാലം അറിയാതെ നിന്നെ അറിയുമ്പോൾ അനുരാഗമെന്നുമൊഴിയുമ്പോൾ അകലങ്ങൾ പോലും അരികേ പ്രണയസൗഗന്ധികങ്ങൾ  ഇതൾ വിരിഞ്ഞ കാലം

Published by the catalogue editor. Rights remain with the original creators.