1964 · song 5

Olathil Thulli

From Kudumbini

Credits

Singer
P Leela
Lyricist
Abhayadev
Composer
LPR Varma

Lyrics

ഓളത്തില്‍ത്തുള്ളി ഓടുന്നവഞ്ചീ കോളുവരുന്നുണ്ട് ദൂരേന്നൊരു കോളുവരുന്നുണ്ട് കാറ്റുവരുന്നൂ കാറുകൊള്ളുന്നൂ  കടവിലെത്തേണം കടവിലെത്തേണം ഓളത്തില്‍ത്തുള്ളി ഓടുന്നവഞ്ചീ കോളുവരുന്നുണ്ട് ദൂരേന്നൊരു കോളുവരുന്നുണ്ട് പൊന്നണിപ്പാടത്തു തെന്നിനടക്കുന്ന തെന്നലെ നീയെന്റെ കൂടെവരാമോ (2) ഇത്തിരിപ്പൂമണം നല്‍കിയാല്‍ നിന്നെ ഞാന്‍ നൃത്തം പഠിപ്പിക്കാം.. പോരാമോ (2) ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ കോളുവരുന്നുണ്ട് ദൂരേന്നൊരു കോളുവരുന്നുണ്ട് ഓടിവരികയെന്നോലക്കൈനീട്ടി ഓമനത്തെങ്ങുകള്‍ നിന്നെ വിളിക്കെ (2) കാണാത്തമട്ടിലീ കാനനപ്പൂവിന്റെ കാതില്‍ പറയുന്നതെന്താണ് (2) ഓളത്തില്‍ത്തുള്ളി ഓടുന്നവഞ്ചീ കോളുവരുന്നുണ്ട് ദൂരേന്നൊരു കോളുവരുന്നുണ്ട് കാറ്റുവരുന്നൂ കാറുകൊള്ളുന്നൂ  കടവിലെത്തേണം കടവിലെത്തേണം ഓളത്തില്‍ത്തുള്ളി ഓടുന്നവഞ്ചീ കോളുവരുന്നുണ്ട് ദൂരേന്നൊരു കോളുവരുന്നുണ്ട്

Published by the catalogue editor. Rights remain with the original creators.