1964 · song 2

Enthelaam Kadhakal

From Kudumbini

Credits

Singer
P Leela
Lyricist
Abhayadev
Composer
LPR Varma

Lyrics

എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ എന്മകനേ നിന്നെ ഉറക്കാന്‍  (എന്തെല്ലാം... ) എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് - എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ് ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തു കൂടെ പറന്നതും  (ആനപ്പുറത്തേറി... ) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് - ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (അമ്പിളിമാമനെ... ) എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ പേലവചുണ്ടിലെന്നോമനേ പേലവചുണ്ടിലെന്നോമനേ (പാലു... ) പ്രാണന്‍ പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം ആനന്ദക്കുരുന്നേ നീയുറങ്ങ് - എന്‍ ആനന്ദക്കുരുന്നേ നീയുറങ്ങ് (പ്രാണന്‍... ) താലോലം താലോലം താലോലം താലോലം താലോലം താലോലം താലോലമെ താലോലം താലോലം താലോലമെ

Published by the catalogue editor. Rights remain with the original creators.