Vasanthiyum Lakshmiyum Pinne Njaanum poster

1999 · song 3

Chaanthu Pottum

Credits

Singer
MG Sreekumar
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ വെളിച്ചമേ... നിൻ വീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ(2) നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ നീലനിലാവായ് മാറും ഞാനൊരു നീലനിലാവായ് മാറും (ചാന്തുപൊട്ടും...) പ്രകാശമേ... നിന്നമ്പലനടയിൽ നെയ്ത്തിരിയുഴിയും ഞാൻ (2) തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ അടയ്ക്കുകില്ലാ മേലിൽ ഞാൻ അടയ്ക്കുകില്ലാ മേലിൽ (ചാന്തുപൊട്ടും.....) ------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.