1964 · song 6

Paalappoovin

Credits

Singer
S Janaki
Lyricist
Thirunayinaarkurichi Madhavan Nair
Composer
MS Baburaj

Lyrics

പാലപ്പൂവിൻ പരിമളമേകും കാറ്റേ..കുഞ്ഞിക്കാറ്റേ പഞ്ചമങ്ങൾ പാടി നെഞ്ചലിഞ്ഞു കൂടി കൊഞ്ചി കൊഞ്ചി കളിയാടാൻ വാ വാ നീ (പാലപ്പൂവിൻ..) കസവിട്ടു പായുന്നു കാട്ടരുവീ കരകളിൽ പാടുന്നു തേൻകുരുവീ (2) കതിരണി വയലും മലരണി കാടും കാണാൻ അരികിൽ വാ വാ നീ(2) (പാലപ്പൂവിൻ..) മാവേലി നാടിന്റെ കഥ പാടി മാനത്തിലുയരുന്ന മാമരമേ (2) മനസ്സിലെ തമ്പുരാൻ തിരുമുറ്റത്തണയുമ്പോൾ മധുരം തരുവാൻ വാ വാ നീ(2) (പാലപ്പൂവിൻ..)

Published by the catalogue editor. Rights remain with the original creators.