1964 · song 5

Mungaakkadalil

Credits

Singer
LR Eeswari
Lyricist
Thirunayinaarkurichi Madhavan Nair
Composer
MS Baburaj

Lyrics

മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ  മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ കൈനീട്ടം തന്നാട്ടേ - ശംഖാണേ വന്നാട്ടേ വന്നാട്ടേ മാല മാലേ... ഹേ... മാ‍ല മാലേ - മുത്തണി മാലേ മാളോരേ - കണ്ടു മനസ്സിണങ്ങിപ്പോണോരേ മാളോരേ... പോണോരേ..... വന്നാട്ടെ വന്നാട്ടെ വന്നാട്ടെ ഇതു മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ  മുത്താണേ - ഇതു മുക്കുവപ്പെണ്ണിന്‍  സ്വത്താണേ കടുകുമാല പവിഴമാല കല്ലുമാലേ - ഇത് കടലമ്മ കടഞ്ഞുതന്ന കരിമണിമാലേ കയ്യുതൊട്ടാല്‍ കിലുകിലുക്കും കഴുത്തിലിട്ടാല്‍ പളപളക്കും  കയ്യുതൊട്ടാല്‍ കിലുകിലുക്കും കഴുത്തിലിട്ടാല്‍ പളപളക്കും  കന്നിപ്പെണ്ണ് കാത്തിരിക്കും കല്യാണമാല -ഇത് കല്യാണമാലേ മീശക്കാരാ മിടുമിടുക്കാ- മുറി മീശക്കാരാ മിടുമിടുക്കാ കീശയൊന്നു തുറന്നാട്ടെ  കീശയൊന്നു തുറന്നാട്ടെ  ആശയുള്ളോരു പെണ്ണിനു - നല്ലൊരു  അഴകു മാലയിരുന്നോട്ടെ അഴകു മാലയിരുന്നോട്ടെ കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത് കോഴിക്കോട്ട് കൊടിപറന്നത് കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത് കോഴിക്കോട്ട് കൊടിപറന്നത് കൊല്ലത്തെ ഇല്ലത്തെ അമ്മച്ചിപ്പെണ്ണുങ്ങള് കൊണ്ടാടും മാല - ഇത് കൊണ്ടാടും മാലേ മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ മാലേ... മാല മാലേ.........

Published by the catalogue editor. Rights remain with the original creators.