1999 · song 5

Ormayil kaanunnathee mukham maathram

Credits

Singer
KJ Yesudas
Lyricist
K Jayakumar
Composer
Sunny Stephen

Lyrics

ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം  ജീവനിൽ ചേരുന്നതീ സ്വരം മാത്രം  കേൾക്കുന്നതെല്ലാം സുഖമുള്ളൊരീണം  വിരിയുന്നതെല്ലാം കുളിരുള്ള മൗനം  ഹൃദയം തേടുന്ന താളം  സുകൃതം പൂക്കുന്ന കാലം  ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം  ജീവനിൽ ചേരുന്നതീ സ്വരം മാത്രം  നീയെന്നുമെന്റെ ഭാവനയ്ക്കുള്ളിൽ  നിറമുള്ള പൂവായ്‌ വിരിയാമോ മാനസപൂജയിൽ നീ ദേവിയായെൻ  പ്രേമോദയംപോൽ തെളിയാമോ  നീയെൻ കിനാവിൻ ലാവണ്യമോ നീഹാരരാവിൻ കൈവല്യമോ  പ്രാണനിൽ നീ മാത്രം  ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം  ജീവനിൽ ചേരുന്നതീ സ്വരം മാത്രം  ഹേമന്തരാഗം പാടുന്ന കാറ്റിൽ  താഴ്‌വാരമാകെ അലിയുന്നൂ  ഏകാന്തരാവിൽ നീയെന്നുമുള്ളിൽ  പൂർണ്ണനിലാവായ്‌ ഒഴുകുന്നൂ  ഈ ജന്മമേകും സാഫല്യമോ ആത്മാവിലൂറും ശ്രീരാഗമോ പ്രാണനിൽ നീ മാത്രം ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം  ജീവനിൽ ചേരുന്നതീ സ്വരം മാത്രം  കേൾക്കുന്നതെല്ലാം സുഖമുള്ളൊരീണം  വിരിയുന്നതെല്ലാം കുളിരുള്ള മൗനം  ഹൃദയം തേടുന്ന താളം  സുകൃതം പൂക്കുന്ന കാലം  ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം  ജീവനിൽ ചേരുന്നതീ സ്വരം മാത്രം

Published by the catalogue editor. Rights remain with the original creators.