1964 · song 3

Kannukal

Credits

Singer
LR Eeswari Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
MS Baburaj

Lyrics

കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്‍കിയ കനകവിളക്കുകളുള്ളോരേ കണ്ണില്ലാത്തൊരു പാവമെന്നെ കണ്ടില്ലെന്നു നടിക്കരുതേ - ഒരു കാശു തരുവാന്‍ മടിക്കരുതേ (കണ്ണുകള്‍ ....) ആയിരം കണ്ണുകള്‍ മാനത്ത് ആയിരം കണ്ണുകള്‍ താഴത്ത് (2) ആരു തുറന്നിവയെല്ലാം കാണ്മവന്‍ ആ മിഴി മൂടാനാകുമോ (2) അവനെ മറയ്ക്കാനാകുമോ (കണ്ണുകള്‍ ....) കണ്ണില്ലാത്തൊരു പറവയുമില്ലാ കാഴ്ചയില്ലാ മൃഗങ്ങളില്ലാ കണ്ണിരിക്കെ കാണാതുള്ളത് മാനുഷന്‍ മാത്രം - മണ്ണില്‍  മാനുഷന്‍ മാത്രം (കണ്ണുകള്‍ ....)

Published by the catalogue editor. Rights remain with the original creators.