1964 · song 5

Parayunnellaarum

Credits

Singer
Mehboob Santha P Nair
Lyricist
Vayalar
Composer
G Devarajan

Lyrics

പറയുന്നെല്ലാരും പറയുന്നെല്ലാരും പണ്ടേ നമ്മളു പ്രേമമാണെന്ന് കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു പറയുന്നെല്ലാരും  (പറയുന്നെല്ലാരും..) മനസ്സിനുള്ളിലെ മണിപേഴ്സ് പോക്കറ്റടിച്ചു - നിങ്ങളു പോക്കറ്റടിച്ചു മധുരച്ചക്കരച്ചായ തന്നെന്നെ  മയക്കിയെടുത്തു - നീ  മയക്കിയെടുത്തു (മനസ്സിനുള്ളിലെ... ) കുലുക്കിക്കുത്തണ കണ്ണു - കാണിച്ചു കറക്കിയെടുത്തു ഈ കറക്കുകമ്പനിയാപ്പീസിന്റെ  താക്കോലെടുത്തു കള്ള - ത്താക്കോലെടുത്തു (കുലുക്കി... ) പറയുന്നെല്ലാരും പറയുന്നെല്ലാരും പണ്ടേ നമ്മളു പ്രേമമാണെന്ന് കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു പറയുന്നെല്ലാരും  കപ്പടാമീശ വച്ചു നടന്ന പെണ്ണേ കാക്കിയുടുപ്പുമിട്ടു നടന്ന പെണ്ണേ മറച്ചു വച്ചാലും മറയുകില്ല - നിന്റെ മനുഷ്യനെ കറക്കുന്ന നോട്ടം (2) എത്രയൊതുക്കിയാലുമൊതുങ്ങുകില്ല - നിന്റെ തൊട്ടാല്‍ പൊട്ടണ പ്രായം (2) (പറയുന്നെല്ലാരും....) അകന്നു നിന്നപ്പോളെനിക്കുതോന്നി എന്തൊരു ബോറ് - പുരുഷന്‍ എന്തൊരു ബോറ് അടുത്തു കണ്ടപ്പോള്‍ കരളിലപ്പിടി മുന്തിരിച്ചാറ് - മധുര മുന്തിരിച്ചാറ് (അകന്നു... ) ഒരുത്തിയായാലൊരുത്തനെപ്പോഴുമടുത്തു വേണം ഇനി പൊരുത്തം നോക്കണം നാളു നോക്കണം  നേരം കുറിക്കേണം - നല്ല നേരം കുറിക്കേണം (പറയുന്നെല്ലാരും...)

Published by the catalogue editor. Rights remain with the original creators.