1999 · song 2

Ee shyaamasandhyayil

From Sparsham

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
Sharreth

Lyrics

ആ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ഈ സ്നേഹമുല്ലയിൽ പൂവിടും താരകം ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും ഏതോ രാഗം സപ നിമ പഗ മസ ഗ ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ദാഹമാർന്ന കനലിലും ഗാനമേകും  മുകിലുകൾ മൗനമോലും ചൊടിയിലും പാൽ ചുരത്തും കതിരുകൾ പൂവിതൾ സ്പർശമില്ലേ തൈമണിക്കാറ്റിലും ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും ഗരിനി നിഗരിസ നിഗരിസനി  മപനിസ പ നിമ പഗ മസ ഗ ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം  ആ... നീരൊഴിഞ്ഞ പുഴയിലും മോഹരാഗകളകളം ആളുറങ്ങും കുളിരിലും നാവറിഞ്ഞു നറുമണം ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും ഏഴു വർണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും  ഗരിനി നിഗരിസ നിഗരിസനി  മപനിസ പ നിമ പഗ മസ ഗ ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം  ഈ സ്നേഹമുല്ലയിൽ പൂവിടും താരകം ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും ഏതോ രാഗം സപ നിമ പഗ മസ ഗ ... ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം ആ...

Published by the catalogue editor. Rights remain with the original creators.