1999 · song 5

Ponnolappanthalil

From Saaphalyam

Credits

Singer
Sujatha Mohan Ravisankar
Lyricist
Kaithapram
Composer
MG Radhakrishnan

Lyrics

ല ല ല ല ല .... പൊന്നോലപ്പന്തലില്‍ വേളിപ്പെണ്ണായെന്റെ സ്വയംവര രാജകുമാരീ വരുമോ  ആവണിത്താമര മാലയിടും ഞാന്‍  അരമന മണിയറക്കിളിയായ് മാറും  സ്വപ്നത്തില്‍ മംഗല്യക്കൂടാരം തീര്‍ക്കും  പാതിരാ തോണിയില്‍ നീയിന്നു വരുമോ  (പൊന്നോല ) പൂവണി മേടയില്‍ മാറോടു ചേര്‍ന്നെന്റെ കരളേ നീയെനിക്കെന്തു തരും  ആരോരുമറിയാതെ നോമ്പെടുത്തൊരുക്കിയ പ്രേമോദാര മധു പകരും  അടി തൊട്ടു മുടി വരെ അലങ്കരിക്കാം നിന്നെ  മൂവന്തി കുങ്കുമം ചാര്‍ത്താം അനുരാഗാര്‍ദ്ര രഹസ്യങ്ങളിലെ  രതിപരാഗമണിയാം  (പൊന്നോല ) മലര്‍മിഴിയഴകുള്ളൊരോമനക്കുഞ്ഞിനു  താലോലം പാടും ഒരുനാള്‍ ഞാന്‍  കടിഞ്ഞൂല്‍ക്കനവിലെ രാജകുമാരന്  പനിനീര്‍ മഞ്ചമൊരുക്കും ഞാന്‍  പിച്ചവച്ചു കളിപ്പതു പെണ്മണിയെങ്കില്‍  മുത്തശ്ശി പേര് വിളിക്കും  സാഫല്യങ്ങള്‍ നിറപറ വയ്ക്കും  ജന്മമാകെ നിറയും  (പൊന്നോല )

Published by the catalogue editor. Rights remain with the original creators.