1999 · song 4

Ezhu Nirangalil Ezhu Swarangalil

Credits

Singer
KS Chithra
Lyricist
Ambadi Krishna Pillai
Composer
MG Radhakrishnan

Lyrics

ലാലലലാലലല... ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി ഒരുങ്ങീ ഏഴാകാശമൊരുങ്ങി ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി ഒരുങ്ങി ഒരുങ്ങീ...ഒരുങ്ങി ഒരുങ്ങിയൊരുങ്ങി ഒരുങ്ങി ഒരുങ്ങീ ഏഴഴകുള്ളൊരു യാദവനാഥന്‍ നീലനിറത്തെ തഴുകി ചൂടിയ പീലിയില്‍ നീലിമയായി ആകാശത്തിന്നാഴങ്ങള്‍ ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി  നാലുയുഗങ്ങള്‍ നിറഞ്ഞ തപസ്സിന്‍ നാമസ്‌മൃതികളിലൂടെ ഏഴു കുലാംഗനമാരുടെ ത്യാഗ- സ്‌നേഹപഥങ്ങളിലൂടെ ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി  ജ്ഞാനത്തിന്‍ ഘനനീലനഭസ്സില്‍ മാനവനായകനായി ഏഴകളാമീ ഗോപികമാരുടെ നാഥനുമീശനുമായി ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി ഒരുങ്ങീ ഏഴാകാശമൊരുങ്ങി ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി

Published by the catalogue editor. Rights remain with the original creators.