1999 · song 2

Chandrikaanchitha

Credits

Singer
KS Chithra
Lyricist
Ambadi Krishna Pillai
Composer
MG Radhakrishnan

Lyrics

നി രി സാ..രീ സാ..നി രി സാ .രീ സാ.. രിമപസനീ രീസാ,സനിരിസനീ രീ സാ. ചന്ദ്രികാഞ്ചിതരാവുകള്‍ വ്രതശുദ്ധിയാര്‍ന്നു വിളങ്ങവേ സുന്ദരം വ്രജഭൂമി കണ്ണനു ജന്മഗേഹമൊരുക്കവേ പൂര്‍ണ്ണനാം ഗുരുവായി ഞങ്ങള്‍ വരിച്ചു കണ്ണനെയാദ്യമേ(പൂര്‍ണ്ണനാം) (ചന്ദ്രികാഞ്ചിത) തരളയൗവനമെങ്ങളെ മദലോലരാക്കീലാ ചടുല ഭാഷണമെങ്ങളെ ചപലരാക്കീലാ(തരള) സഫലജന്മമിതെന്നു മോദമിയന്നു വാഴുമ്പോള്‍ സകലനാഥനെ ലോകമേതും അറിഞ്ഞതില്ലല്ലോ (ചന്ദ്രികാഞ്ചിത) ആ...ആ.. കവികള്‍ കാമുകനെന്നുചൊല്ലി കവിത പാടുമ്പോള്‍ കരയുമാത്മവിഷാദമാരും അറിഞ്ഞതില്ലല്ലോ(കവികള്‍) സമയമേറി മറിഞ്ഞവന്‍ തിരമാലകള്‍ക്കുള്ളില്‍ മഹിതവേണു നിനാദമാധുരി ആരു കേട്ടീടാന്‍ (ചന്ദ്രികാഞ്ചിത)

Published by the catalogue editor. Rights remain with the original creators.