1999 · song 3

Eeran Kinaakkalum

Credits

Singer
KS Chithra
Lyricist
S Ramesan Nair
Composer
Wilson

Lyrics

ഈറന്‍ കിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ ഈറന്‍ കിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ (ഈറന്‍... ) കണ്ണീരു പെയ്യുന്ന മേഘങ്ങളേ കാരുണ്യമില്ലാ ജന്മങ്ങളേ(2) ഈ നുരപതയും സുരചഷകം നീട്ടിയോ ഈ കഥ ചികയും വനഹൃദയം തേടിയോ കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ്(2) പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറന്‍... ) കരകാട്ടം ആടും ഹൃദയങ്ങളേ ഈ മണ്ണും വിണ്ണും ഒന്നാകുമോ (2) ഇന്നടിപതറിയ കദനഭാവമാണു ഞാന്‍ ഈ മദമിളകിയ സിരയിലേതു ലഹരി നീ നെഞ്ചിലമൃതമഴയുമായ് പെയ്തലഞ്ഞ സ്വപ്നമേ(2) പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം... (ഈറന്‍ കിനാക്കളും....)

Published by the catalogue editor. Rights remain with the original creators.