Pathram poster

1999 · song 1

Swarna Paathrathaal Moodi

From Pathram

Credits

Singer
Biju Narayanan
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

സ്വര്‍ണ്ണപാത്രത്താല്‍ മൂടി സത്യത്തെ ഒളിപ്പിച്ചും കര്‍മ്മകാണ്ഡങ്ങള്‍ തോറും അരക്കില്ലങ്ങള്‍ തീര്‍ത്തും ധര്‍മ്മനീതിയെ കള്ളച്ചൂതിനാല്‍ തളര്‍ത്തിയും അന്ധകാരങ്ങള്‍.. ചെങ്കോല്‍ച്ചുഴറ്റുമിടങ്ങളില്‍ അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച തത്ത്വബോധത്തിന്‍ ചരണങ്ങളില്‍ ബദ്ധാഞ്ജലി പ്രാണാഞ്ജലി  വന്ദേമാതരം വന്ദേമാതരം വന്ദേമാതരം വന്ദേമാതരം ജാതവേദത്തിന്‍ ജഗല്‍പ്രാണനാം പുകയേറ്റ താളിയോലയിൽ നെഞ്ചുകീറിയ നിണം കോറി നീറുന്ന നേരിന്‍  സൂര്യനാരായമുന കൊണ്ട് പാരിതിന്‍ തിമിരാന്ധജാതകം തിരുത്തുവാന്‍ അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച തത്ത്വബോധത്തിന്‍ ചരണങ്ങളില്‍ ശ്രദ്ധാഞ്ജലി ആത്മാഞ്ജലി

Published by the catalogue editor. Rights remain with the original creators.