1964 · song 8

Odippokum

From Devaalayam

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഓടിപ്പോകും വിരുന്നുകാരാ - നിന്നെ തേടിയങ്ങു വരുന്നതാരാ ഒന്നു തിരിഞ്ഞു നില്‍ക്കൂ ഒരു കാരിയം കേള്‍ക്കൂ ഓടക്കുഴലുകാരാ കണ്‍കുളിരേ കണ്ടതില്ല കഥകളൊന്നും മിണ്ടിയില്ല കാത്തിരുന്ന കരളിന്റെ കാതരസ്വരങ്ങള്‍ - നിന്റെ കാതിലേതുമണഞ്ഞതില്ല (ഓടിപ്പോകും... ) കാണുന്നേരം ചൊല്ലീടുവാന്‍ കരുതിവച്ചു പലതും ഞാന്‍ ഒന്നുമൊന്നും പറയാതെ ഉള്ളിലുള്ളതറിയാതെ വേഗമങ്ങു നീ നടന്നുവോ - എന്‍ വേദനകള്‍ നീ മറന്നുവോ

Published by the catalogue editor. Rights remain with the original creators.