1964 · song 7

Njaninnale

From Devaalayam

Credits

Singer
KJ Yesudas P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഞാന്‍ ഇന്നലെയൊരു കുടില്‍ വെച്ചു നല്ലൊരു പെണ്ണിനെ കുടിവെച്ചു അതു നീയാണോ അതു നീയാണോ ഞാന്‍ സ്വപ്നം കണ്ടതു നേരാണോ ഇന്നലെ എന്നില്‍ കരള്‍ വച്ചു വന്നാനൊരുവന്‍ മോഹിച്ചു  അതു നീയാണോ അതു നീയാണോ ഞാന്‍ സ്വപ്നം കണ്ടതു നേരാണോ ആരും കാണാതിന്നലെ നിന്‍ ആശയില്‍ വന്നതു ഞാനാണ് കള്ളന്മാരെപ്പോലെന്റെ ഉള്ളം കട്ടത് നീയാണ് (ആരും.. ) അതു നേരാണ് അത് നേരാണ് നാം സ്വപ്നം കണ്ടത് നേരാണ് (ഞാന്‍ ഇന്നലെയൊരു..) ഞാനറിയാതെന്നുള്ളത്തില്‍ തേന്‍മഴപെയ്തത്  നീയാണ് താനേവന്നെന്‍ മണ്‍കുടിലില്‍ ദീപം വെച്ചത് നീയാണ് (ഞാനറിയാതെ... ) അതു നേരാണ് അത് നേരാണ് നാം സ്വപ്നം കണ്ടത് നേരാണ് (ഞാന്‍ ഇന്നലെയൊരു..)

Published by the catalogue editor. Rights remain with the original creators.