1999 · song 3

Kadambanaattu Kaalavela

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
Ouseppachan

Lyrics

കടമ്പനാട്ടു കാളവേല  മരമടി കൊടിതോരണം തൂക്കെടീ  വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ കെഴക്കുന്നെത്തിയ കൂട്ടരെ  വടക്കൻനാട്ടിലെ കൂട്ടരേ പറപറക്കണൊരെതിരിന്നെന്തിന് കരിമരുതിന്റെ വിരിനുകം മേലേ മാനത്തെ മരമടിയുടെ  ഉശിരു നോക്കട മാക്കോതേ മാരിമുകിലിന്റെ ചേറു കലക്കി  പാഞ്ഞു പോകണതാരാണ് ആദിത്യൻ ചേലുള്ള കാളേ  നിന്റെ ചുട്ടിക്കു പൊട്ടിട്ടതാരാണ് ആവണക്കെണ്ണയുഴിഞ്ഞു തരാം ആമാടപ്പൊന്നും പണിഞ്ഞു തരാം പാടവരമ്പത്തു *  ആഞ്ഞു പറന്നുടനുന്നം പിടിച്ചെന്റെ മാനം കാക്കണം നീ മാണിക്യാ മാനം കാക്കണം നീ കടമ്പനാട്ടു കാളവേല  മരമടി കൊടിതോരണം തൂക്കെടീ  വാലു വീശി കൊമ്പു കുലുക്കി കുളമ്പടിക്കെന്റെ മാണിക്യാ കുന്നേല ചന്ത ഉഴുതുമറിച്ച്  ചെളിപ്പത തട്ടിച്ചിതറി  പത്തു പണത്തിനു വാതുപിടിച്ച- വനക്കരെ നോക്കി വാലും പൊക്കി  കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു കാരിക്കാളേ ഹെയ് മൂത്ത മുതുക്കൻ മൂരാച്ചികളേ തട്ടിയൊതുക്കിയ ചിങ്കച്ചാരേ നുരച്ച കള്ളും നിറമുറ മുതിരയും  അരച്ചു നൽകാം വന്നാട്ടേ കടമ്പനാട്ടു കാളവേല  മരമടി കൊടി തോരണം തൂക്കി നേർക്കു നേരെ നെഞ്ചു വിരിച്ച്  തല കൊടയണ കണ്ടോളീ കെഴക്കൂന്നെത്തിയ കൂട്ടരെ വടക്കൂന്നെത്തിയ കൂട്ടരേ പറപറക്കണ ചിങ്കത്തിനെന്തിനു കരിമരുതിന്റെ വിരിനുകം

Published by the catalogue editor. Rights remain with the original creators.