1964 · song 5
Naagaraadi Ennayundu
Credits
- Singer
- V Dakshinamoorthy
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട് (2)
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ - അലവലാതി
നെയ്യുമുണ്ടിതില്‍
ഭരണി ഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ് (2)
മരുന്നുകള്‍ വേറെയാണ് - അതിനു
വിലയും വെവ്വേറെയാണ്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
വാതത്തിന്നോ തകരാദി
പിത്തത്തിന്നോ ത്രിഫലാദി (2)
കഫത്തിനോ കൊട്ടംചുക്കാദി
തലചുറ്റിക്കറങ്ങിയാല്‍
അമുക്കുരാദി അശ്വഗന്ധാദി
നിനക്ക് മനസ്സിലായോടി
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കാറ്റുകൊണ്ട ലേഹ്യമുണ്ട്
കാറ്റുകൊണ്ട ലേഹ്യമുണ്ട് - ഇതുചെന്നാല്‍
കൂറ്റനാകാതെവനുണ്ട്
നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല്‍ - അലവലാതി
നെയ്യുമുണ്ടിതില്‍
Published by the catalogue editor. Rights remain with the original creators.