Niram poster

1999 · song 3

Mizhiyariyaathe

From Niram

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Vidyasagar

Lyrics

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍ കനവറിയാതെ ഏതോ കിനാവുപോലെ മനമറിയാതെ പാറിയെന്‍ മനസരസോരം പ്രണയനിലാക്കിളി നീ ശഹാന പാടി ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം (മിഴിയറിയാതെ…………) കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ (മിഴിയറിയാതെ…………) തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ (മിഴിയറിയാതെ…………)

Published by the catalogue editor. Rights remain with the original creators.