Megham poster

1999 · song 4

Njan oru paattu paadaam

From Megham

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Ouseppachan

Lyrics

ഞാനൊരു പാട്ടു പാടാം കുഞ്ഞു മണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലികെട്ടി കൊണ്ടോവും ഞാൻ കൊണ്ടു പോകും ( ഞാനൊരു...) പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ് എന്നുമെൻ തോഴിയായ് നീ വരില്ലയോ (ഞാനൊരു....) വേളിക്ക് നാളണഞ്ഞാൽ വെള്ളിവെയിൽ കോടി തരും പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും പന്തലിടാൻ കാറ്റു വരും പാരിജാതപ്പൂവിരിക്കും കാവളം കിളി മുളം കുഴലുമായ് വരും കന്നിവാഴക്കൈയിലാടും കുരുവി മൂളും മംഗളം നേരമായ് നേരമായ് നീയൊരുങ്ങിയോ (ഞാനൊരു..)

Published by the catalogue editor. Rights remain with the original creators.