1964 · song 6

Orikkaloru Poovalankili

From Bharthavu

Credits

Singer
P Leela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഒരിക്കലൊരു പൂവാലന്‍ കിളി കളിക്കുമൊരു കുഞ്ഞിക്കുരുവിയെ കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി - അവര്‍ ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി (ഒരിക്കലൊരു... ) കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി (2) കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി - അവര്‍ കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി  (ഒരിക്കലൊരു....) ആറ്റുവഞ്ചിപ്പൂ പറിക്കാന്‍ കൂട്ടുകാരി ആറ്റില്‍ച്ചാടീ (2) നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ - കിളി നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി (2) കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി - അപ്പോള്‍ ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടീ (2) കൂട്ടുകാരി വേദനമാറി ചിരിച്ച നേരം - അവര്‍ കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നു പോയി

Published by the catalogue editor. Rights remain with the original creators.