1999 · song 5
Manjaadi Manikkutta
Credits
- Singer
-
Sujatha Mohan
- Lyricist
-
Kavalam Narayana Panicker
- Composer
- Ouseppachan
Lyrics
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ്
മണ്ണിൽവീണ കിനാക്കിനാ മിന്നല്‍പ്പിണരേ
നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ
നീന്തിയതിൻ നിറനിർവൃതിയേ
കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ
തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ
എൻമനസ്സാം തെളിമാനമതിൽ നീയേ
നിർമ്മലമാം മഴവില്ലൊളിയേ
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം
രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം
പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ
കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..
Published by the catalogue editor. Rights remain with the original creators.