1999 · song 2
Bhoomukham Kaanum
Credits
- Singer
-
KJ Yesudas
- Lyricist
-
Kavalam Narayana Panicker
- Composer
- Ouseppachan
Lyrics
ഭൂമുഖം കാണും പൈതലിന്
പുൽക്കൂട്ടിലുണ്ണിതൻ പൊന്മുഖമായ്
ആരോമലതിൻ പൂപ്പുഞ്ചിരിയിൽ
പാരിതിൽ വിടരുന്നു സ്വർഗ്ഗവും
(ഭൂമുഖം...)
പൂമനം സ്നേഹത്തിൻ കുളിരേറ്റു
മാണ്യക്ക്യക്കുരുന്നുകളുണ്ടുറങ്ങി
പൂമേനിയിഞ്ചായ് വളരുമ്പോൾ
മാലാഖമാരുടേ നാടിവിടെ
(ഭൂമുഖം...)
പൂമൊട്ട് മുഖമൊന്നു വാടുമ്പോൾ
മങ്ങുന്നു സ്വർഗ്ഗവും അങ്ങകലെ
വിടരുംമുമ്പൊന്നു കൊഴിഞ്ഞീടിൽ
മടങ്ങുന്നു കാവൽ മാലാഖയും
കരഞ്ഞു മടങ്ങുന്നു കാവൽ മാലാഖയും
(ഭൂമുഖം...)
Published by the catalogue editor. Rights remain with the original creators.