1964 · song 2

Kaakkakuyile Cholloo

From Bharthavu

Credits

Singer
KJ Yesudas LR Eeswari
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ പൂത്തുനില്‍ക്കുമാശകളെന്നു  കായ്ക്കുമെന്നു പറയാമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ കാറ്റേ കാറ്റേ കുളിര്‍കാറ്റേ കണിയാന്‍ ജോലി അറിയാമോ കണ്ട കാര്യം പറയാമോ കാട്ടിലഞ്ഞി പൂക്കളാലേ കവടി വയ്ക്കാനറിയാമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ കുരുവീ നീലക്കുരുവീ കുറി കൊടുക്കാന്‍ നീ വരുമോ കുരവയിടാന്‍ നീ വരുമോ കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍ കൂട്ടരൊത്തു നീവരുമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ തുമ്പീ തുള്ളും തുമ്പീ തംബുരു മീട്ടാന്‍ നീ വരുമൊ പന്തലിലിരുന്നു പാടാമോ കൈത പൂത്ത പൂമണത്താല്‍  കളഭമരയ്ക്കാന്‍ നീ വരുമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ പൂത്തുനില്‍ക്കുമാശകളെന്നു  കായ്ക്കുമെന്നു പറയാമോ കാക്കക്കുയിലേ ചൊല്ലൂ  കൈനോക്കാനറിയാമോ

Published by the catalogue editor. Rights remain with the original creators.