1999 · song 2

Malarkkili Thalirkkili

From Chenkadal

Credits

Singer
KS Chithra
Lyricist
Bharanikkavu Sivakumar
Composer
SP Venkitesh

Lyrics

മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ  മഴക്കുളിർ നിറഞ്ഞിടും മയിൽപ്പീലി പൊൻപൂ ചൂടാമോ ഈ കൂട്ടിൽ നീ വാ പൊൻതൂവൽ നീ ചെന്തേനല്ലി വെൺമേഘങ്ങൾ ചൂടും നേരം എൻ മനസ്സാകെ നീ പൂക്കുമോ  ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ  മേലാകെ ഈറൻ പൂമാനത്തെന്നൽ പൂമാനത്തിൻ മഴവില്ലു തീർക്കേ താരുണ്യം താഴമ്പൂ ലാവണ്യത്തിൻ പൂമാടങ്ങൾ ഇഴപാകും നേരം രാഗാർദ്രയെൻ മോഹങ്ങളിൽ രാക്കൂടുകൾ തീർക്കാൻ വരൂ മെയ്യാകെ പൂരേഖ ചാർത്താൻ പോരൂ  ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ  ഹേമന്തരാവിന്റെ പൊൻപൂവുകൾ രോമാഞ്ചത്തിൻ കണിനാളം തീർക്കേ പൂവേലസ്സാടുന്ന താളങ്ങളിൽ പൊൻവീണകൾ ശ്രുതിപാടും രാവിൽ ഹേമാംഗിയെൻ ദാഹങ്ങളിൽ പൂവമ്പുകൾ എയ്യാൻ വരൂ മേലാകെ നാണപ്പൂ മൂടാൻ പോരൂ  ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ  മഴക്കുളിർ നിറഞ്ഞിടും മയിൽപ്പീലി പൊൻപൂ ചൂടാമോ ഈ കൂട്ടിൽ നീ വാ പൊൻതൂവൽ നീ ചെന്തേനല്ലി വെൺമേഘങ്ങൾ ചൂടും നേരം എൻ മനസ്സാകെ നീ പൂക്കുമോ  ഓ മലർക്കിളീ തളിർക്കിളീ മണിത്തൂവൽ പൂ നീ ചാർത്താമോ

Published by the catalogue editor. Rights remain with the original creators.