Bhargavi Nilayam poster

1964 · song 3

Ekaanthathayude

Credits

Singer
Kamukara
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഏകാന്തതയുടെ മഹാതീരം ...  ഏകാന്തതയുടെ അപാരതീരം ഏകാന്തതയുടെ അപാരതീരം പിന്നിൽ താണ്ടിയ വഴിയതിദൂരം മുന്നിൽ അജ്ഞാത മരണകുടീരം ഇന്നു നീ വന്നെത്തിയൊരിടമോ ഇന്നു നീ വന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാര തീരം ഏകാന്തതയുടെ അപാര തീരം പലതും തേടി പലതും തേടി നിഴലുകൾ മൂടിയ വഴികളിലോടി ഒടുവിൽ നീ വന്നെത്തിയൊരിടമോ ഏകാന്തതയുടെ അപാര തീരം ഏകാന്തതയുടെ അപാര തീരം ആദിമ ഭീകര വനവീഥികളിൽ നിലാവിൽ മുങ്ങിയ മരുഭൂമികളിൽ നൂറ്റാണ്ടുകളുടെ ഗോപുരമണികൾ വീണു തകർന്നൊരു തെരുവീഥികളിൽ തെരുവീഥികളിൽ ??  അറിവിൻ മുറിവുകൾ കരളിതിലേന്തി അനുഭൂതികൾ തൻ ചിറകിൽ നീന്തി മോഹാന്ധത തീ൪ന്നെത്തിയോരിടമോ മോഹാന്ധത തീ൪ന്നെത്തിയോരിടമോ ഏകാന്തതയുടെ അപാര തീരം ഏകാന്തതയുടെ അപാര തീരം

Published by the catalogue editor. Rights remain with the original creators.