Bhargavi Nilayam poster

1964 · song 1

Anuraagamadhuchashakam

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആ ആ ആ....  അനുരാഗമധുചഷകം  അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ഞാനൊരു മധുമാസശലഭമല്ലോ അഴകിന്റെ മണിദീപജ്വാലയെ  ഹൃദയത്തിൽ അറിയാതെ  സ്നേഹിച്ചല്ലോ - ഞാനൊരു മലർമാസശലഭമല്ലോ  അഗ്നിതൻ പഞ്ജരത്തിൽ  പ്രാണൻ പിടഞ്ഞാലും ആടുവാൻ വന്നവൾ ഞാൻ നെഞ്ചിലെ സ്വപ്നങ്ങൾ വാടിക്കൊഴിഞ്ഞാലും പുഞ്ചിരികൊള്ളും ഞാൻ അനുരാഗമധുചഷകം  അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ആ...  മധുമാസശലഭമല്ലോ ചിറകു കരിഞ്ഞാലും  ചിതയിലെരിഞ്ഞാലും പിരിയില്ലെൻ ദീപത്തെ ഞാൻ വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ അനുരാഗമധുചഷകം  അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ആ...  മധുമാസശലഭമല്ലോ ആ... മധുമാസശലഭമല്ലോ

Published by the catalogue editor. Rights remain with the original creators.